സ്വാശ്രയ കോളേജ്‌ അധ്യാപക ബില്ല്‌ നിയമസഭ പാസാക്കി

തിരുവനന്തപുരം ; സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളോട്‌ അഫിലിയേറ്റ് ചെയ്‌തിട്ടുളള സ്വശ്രയ കോളേജുകളിലെ അദ്ധ്യാപക-അനദ്ധ്യാപകരുടെ നിയമത്തിനും സേവന വ്യവസ്ഥകള്‍ക്കുമായിട്ടുളള കേരള സ്വശ്രയ കോളേജ്‌ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാര്‍ (നിയമനവും സേവന വ്യവസ്ഥകളും ) ബില്‍ നിയമ സഭ പാസാക്കി.

സ്വാശ്രയ കോളേജുകളില്‍ അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും തൊഴില്‍ ദിനങ്ങള്‍, ,ജോലിസമയം, എന്നിവ സര്‍ക്കാര്‍ എയ്‌ഡഡ്‌ കോളേജുകളിലേതിന്‌ സമാനമായിരിക്കണമെന്ന്‌ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. സര്‍ക്കാര്‍ എയ്‌ഡഡ്‌ കോളേജുകളിലെ ജീവനക്കാര്‍ ക്കുളള പൊതു അവധി ,ആകസ്‌മിക അവധി, പ്രസവ അവധി എന്നിവ സ്വാശ്രയ കോളേജിലെ ജീവനക്കാര്‍ക്കും ബാധകമാകും. നിയനം ലഭിക്കുമ്പോള്‍ തന്നെ ബന്ധപ്പെട്ട കോളേജ്‌ മാനേജ്‌മെന്റുമായി തസ്‌തിക, ശമ്പളസ്‌കെയില്‍, ഇന്‍ക്രിമെന്റ് ,ഗ്രേഡ്‌ പ്രമോഷന്‍, നിയമന കാലയളവ്‌ അധികസമയ ജോലി എന്നിവ സംബന്ധിച്ച കരാറിലേര്‍പ്പെടണം.

ഒഴിവുകളിലേക്ക്‌ നിയമനം നടത്താന്‍ അപേക്ഷ ക്ഷണിച്ച്‌ വിജ്ഞാപനമിറക്കുകയും റാങ്കലിസ്റ്റ്‌ തയ്യാറാക്കുകയും വേണം. നിയമിക്കുന്നവരെ പിഎഫില്‍ അംഗമാക്കാനുളള നടപടി സ്വീകരിക്കണം. ജീവനക്കാരെ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച ഇന്‍ഷ്വറന്‍സ്‌ കമ്പനിയുടെ പദ്ധതിയില്‍ അംഗമാക്കണം.

കോളേജ്‌ മാനേജ്‌മെന്റിന്റെ അച്ചടക്ക നടപടികളില്‍ പരാതികള്‍ ഉണ്ടെങ്കില്‍ ആ കോളേജ്‌ അഫിലിയേറ്റ്‌ ചെയ്‌തിട്ടുളള സര്‍വകലാശാലയില്‍ അപ്പീല്‍ നല്‍കാം. ഓരോകോളേജിലും ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ്‌ സെല്‍, പിടിഎ, വിദ്യാര്‍ത്ഥി പരാതി പരിഹാര സെല്‍ , വനിതകള്‍ക്കായുളള ഇന്റേണല്‍ കംപ്ലയിന്‍റ്സ്‌ കമ്മറ്റി എന്നിവ രൂപീകരിക്കണമെന്നും ബില്ലില്‍ വ്യവസ്ഥയ്യുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനുപകരം മന്ത്രി കെ.രാധാകൃഷ്‌ണനാണ്‌ ബില്‍ അവതരിപ്പിച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →