ബജറ്റിന്‌ പുറത്ത് വായപയെടുക്കുന്നതിനെതിരെ വിമര്‍ശനവുമായി സിഎജി

തിരുവനന്തപുരം : സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ ബജറ്റിന്‌ പുറത്ത്‌ വായ്‌പയെടുക്കുന്നതിനെതിരെ വിമര്‍ശനവുമായി കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ (സിഎജി). ഇത്തരത്തില്‍ വായപകളെടുക്കുന്നത്‌ സംസ്ഥാനത്തെ കെടക്കെണിയിലെത്തിച്ചേക്കാമെന്ന്‌ സിഎജി മുന്നറിയിപ്പുനല്‍കി. 2019-20 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാനത്തിന്റെ ധനകാര്യം സംബന്ധിച്ച റിപ്പോര്‍ട്ടിലാണ്‌ വിമര്‍ശനം

അടിസ്‌ഥാന വികസനത്തിനായി രൂപീകരിച്ച കിഫ്‌ബിയുടെയും ഷേമ പെന്‍ഷനുകള്‍ കൈകാര്യം ചെയ്യുന്നതിനായി രൂപീകരിച്ച കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന്റെയും പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാണ്‌ സിഎജി വിമര്‍ശമനുന്നയിച്ചത്‌. ബജറ്റിന്‌ പുറത്ത്‌ കടമെടുക്കുന്നത്‌ സംബന്ധിച്ച വിശദാംശങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന്‌ സിഎജി നിര്‍ദ്ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →