നടി കോഴിക്കോട് ശാരദ അന്തരിച്ചു

കോഴിക്കോട്: സിനിമ,സീരിയല്‍ നടി കോഴിക്കോട് ശാരദ അന്തരിച്ചു. നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു ശാരദയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. 1979-ൽ അങ്കക്കുറി എന്ന സിനിമയിൽ നടൻ ജയന്റെ അമ്മയായി ഇരട്ടവേഷത്തിൽ അഭിനയിച്ചുകൊണ്ടാണ് ശാരദ സിനിമയിലേക്ക് എത്തുന്നത്.

1985 – 87 കാലങ്ങളിൽ ഐ.വി ശശി സംവിധാനം ചെയ്ത അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, യുഗപുരുഷൻ, കുട്ടിസ്രാങ്ക് എന്നിവയുൾപ്പെടെ 90-ഓളം ചിത്രങ്ങളിൽ ശാരദ അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു. ഭർത്താവ് അഭിനേതാവായ എ.പി.ഉമ്മർ , മക്കൾ-ഉമദ, എ.പി.സജീവ്, രജിത, ശ്രീജീത്ത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →