കൊട്ടാരക്കര : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 20 കാരന്‍ അറസ്റ്റിലായി. കൊട്ടാരക്കര പളളിക്കല്‍ ചെമ്പന്‍ പൊയ്‌കയില്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീരാജ് ആണ് പിടിയിലായത്. പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന ശ്രീരാജ് കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്‌റ്റില്‍
