ആലത്തൂരില്‍ കാണാതായ ഇരട്ടസഹോദരിമാരേയും സഹപാഠികളേയും കണ്ടെത്തി: വീടു വിട്ടിറങ്ങിയത് വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തതിനാലെന്ന് മൊഴി

പാലക്കാട്: ആലത്തൂരില്‍ കാണാതായ ഇരട്ട സഹോദരിമാരേയും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളെയും കണ്ടെത്തി. കോയമ്പത്തൂരിലെ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇവരെ കണ്ടത്തിയത്.

14 വയസുള്ള കുട്ടികളെ 5 ദിവസം മുമ്പാണ് കാണാതായത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് നാല് പേരും.വിദ്യാര്‍ത്ഥികള്‍ വീട് വിട്ടിറങ്ങിയത് വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തതിനാലെന്നാണ് മൊഴി.

തങ്ങള്‍ പരസ്പരം ഇഷ്ടത്തിലായിരുന്നുവെന്നും വീട്ടുകാര്‍ എതിര്‍ത്തതോടെ വീട് വിട്ടിറങ്ങുകയായിരുന്നുവെന്നുമാണ് കുട്ടികള്‍ കോയമ്പത്തൂര്‍ ആര്‍.പി.എഫിനോട് വെളിപ്പെടുത്തിയത്.

പൊലീസ് പിടിയിലാകുമ്പോള്‍ കുട്ടികളുടെ കൈവശം 9,100 രൂപയും 40,000 രൂപ വിലവരുന്ന ആഭരണങ്ങളും ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →