ആലപ്പുഴ: ഭരണഭാഷാവാരം; ജീവനക്കാര്‍ക്കുള്ള മത്സരങ്ങള്‍ തുടങ്ങി

ആലപ്പുഴ: ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ജില്ലയിലെ സർക്കാർ ജീവനക്കാർക്കും അധ്യപകർക്കുമായി സംഘടിപ്പിക്കുന്ന മത്സരങ്ങള്‍ക്ക് തുടക്കമായി.

ആദ്യ ദിനമായ നവംബര്‍ 8ന് ഭാഷാ  നൈപുണ്യം, തർജ്ജമ മത്സരങ്ങള്‍ നടന്നു. ഭരണഭാഷാ പ്രശ്നോത്തരി മത്സരം നവംബര്‍ 9ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും. രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും 8848618331 എന്ന നന്പരില്‍ ബന്ധപ്പെടണം.

Share
അഭിപ്രായം എഴുതാം