കൊട്ടാരക്കരയിൽ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചനിലയില്‍; മൂന്നു പേരുടെ മരണം വെട്ടേറ്റ്

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചനിലയില്‍ . നീലേശ്വരം സ്വദേശി രാജേന്ദ്രനും ഭാര്യ അനിത മക്കളായ ആദിത്യ രാജ്, അമൃത എന്നിവരാണ് മരിച്ചത്. രാജേന്ദ്രന്‍ തൂങ്ങിമരിച്ച നിലയിലും ഭാര്യയും രണ്ട് മക്കളും വെട്ടേറ്റ് മരിച്ചനിലയിലുമായിരുന്നു.

ഭാര്യയെയും മക്കളെയും വെട്ടിക്കൊന്നതിന് ശേഷം രാജേന്ദ്രന്‍ തൂങ്ങിമരിച്ചതാണെന്നാണ് പൊലീസ് നിഗമനം. രാവിലെ വീട് തുറക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചെന്ന് നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →