റായ്പൂര്‍: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ 12ാം ക്ലാസുകാരി ഉള്‍പ്പെടെ അഞ്ച് പേരെ നക്സലുകള്‍ തട്ടികൊണ്ട് പോയി. കോണ്ട പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. സുരക്ഷ സേന തെരച്ചില്‍ ആരംഭിച്ചു.ഇന്നലെ ഉച്ചയോടെയാണ് ഇതുസംബന്ധിച്ച് സേനക്ക് വിവരം ലഭിച്ചത്.തട്ടിക്കൊണ്ടുപോകലിന് പിന്നിലെ കാരണം വ്യക്തമല്ല. സാധാരണ ഗ്രാമവാസികളെ മീറ്റിങ്ങുകളില്‍ പങ്കെടുപ്പിക്കാനായി സംഘം കൊണ്ടുപോകാറുണ്ട് എന്ന് ബസ്ത മേഖലയിലെ ആദിവാസി വിഭാഗങ്ങളുടെ കൂട്ടായ്മയായ സര്‍വ ആദിവാസി സമാജ് പ്രതിനിധി പറഞ്ഞു.ജൂലൈയില്‍, ജാഗര്‍ഗുണ്ട പൊലീസ് സ്റ്റേഷന് പരിധിയിലെ കുന്ദേഡില് നിന്ന് നക്സലുകള്‍ എട്ട് ഗ്രാമീണരെ തട്ടിക്കൊണ്ടുപോയി രണ്ട് മൂന്ന് ദിവസത്തിന് ശേഷം വിട്ടയച്ചിരുന്നു.
ഛത്തീസ്ഗഡില്‍ 12ാം ക്ലാസുകാരി ഉള്‍പ്പെടെ അഞ്ച് പേരെ നക്സലുകള്‍ തട്ടികൊണ്ട് പോയി
