കണ്ണൂർ∙ കണ്ണവം വനത്തിലെ പറക്കാട് ഭാഗത്ത് പത്തൊൻപതുകാരനെ കാണാതായി. വിലങ്ങാട് അടുപ്പിൽ കോളനിയിൽ ബാബുവിനെയാണു കാണാതായത്. വിലങ്ങാട് മാടാഞ്ചേരി കോളനിയിൽ 2021 നവംബർ 7 ഞായറാഴ്ച്ച രാവിലെ 10.30 ഓടെയാണു സംഭവം. അർജുൻ അടുപ്പിൽ കോളനിയിൽ നിന്ന് മാടാഞ്ചേരിയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു.
കോളനിയോടു ചേർന്ന കണ്ണൂർ ജില്ലയിലെ കണ്ണവം വനത്തിലേക്ക് അർജുൻ ഓടി പോവുകയായിരുന്നെന്നു നാട്ടുകാർ പറയുന്നു. പിന്നാലെ വീട്ടുകാർ ചെന്നെങ്കിലും അർജുനെ കണ്ടെത്താനായില്ല. അർജുന് മാനസികാസ്വാസ്ഥ്യം ഉള്ളതായി ബന്ധുക്കൾ പറഞ്ഞു. വനത്തിനകത്ത് അർജുൻ അകപ്പെട്ടതായി നാട്ടുകാർ കണ്ണവം ഫോറസ്റ്റ് ഓഫിസിൽ വിവരം അറിയിച്ചിട്ടുണ്ട്. നാട്ടുകാർ വനത്തിനുള്ളിൽ തിരച്ചിൽ നടത്തുന്നു. 8 കിലോമീറ്റർ ഉൾവനത്തിൽ രാത്രിയിലും തിരച്ചിൽ തുടരുകയാണ്.

