മകൾക്ക് ബിരുദ ദാനം നടത്തി മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: മകൾക്ക് ബിരുദ ദാനം നടത്താനുള്ള അവസരം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് ഗതാഗത മന്ത്രി ആന്റണി രാജു. തിരുവനന്തപുരം കാരക്കോണത്തെ ഡോ.സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ. മെഡിക്കൽ കോളേജിലെ 2014 ബാച്ചിന്റെ ബിരുദ ദാന ചടങ്ങിന്റെ ഉദ്ഘാടകനായിരുന്നു ആന്റണി രാജു. ചടങ്ങിൽ മകൾ റോഷ്‌നി രാജു ഉൾപ്പെടെയുള്ളവർക്ക് മന്ത്രി ബിരുദ ദാനം നിർവഹിച്ചു. ഈ സന്തോഷം ഫെയ്‌സ്ബുക്കിലൂടെ മന്ത്രി പങ്കുവെയ്ക്കുകയും ചെയ്തു.

ഒരു രക്ഷാകർത്താവെന്ന നിലയിൽ നിരവധി തവണ കോളേജിൽ പോയിട്ടുണ്ടെങ്കിലും മുഖ്യാതിഥിയായി എത്തുന്നത് ആദ്യമായിട്ടാണെന്നും ആന്റണി രാജു ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറയുന്നു. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരുന്നു ബിരുദ ദാന ചടങ്ങ്. ഇതിന്‍റെ ചിത്രവും മന്ത്രി എഫ്ബി പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →