ഏഷ്യാനെറ്റിൽ നവംബർ പതിനാലിന് മാലിക് എത്തുന്നു

ഫഹദ് ഫാസിലും നിമിഷയും ഒന്നിക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായ മാലിക് നവംബർ പതിനാലിന് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു. ടേക്ക് ഓഫ് ന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഒരു റിയൽ ലൈഫ് കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്. ആമസോൺ പ്രൈംമിൽ റിലീസായ ഈ ചിത്രം മികച്ച അഭിപ്രായമാണ് നേടിയിട്ടുണ്ടായിരുന്നത്.

ഈ ചിത്രത്തിലെ സംഘട്ടനം ഒരുക്കിയിരിക്കുന്നത് ബാഹുബലി, വിശ്വരൂപം, പോലുള്ള ഇന്ത്യൻ സിനിമകളിലും ക്യാപ്റ്റൻ , മാർവെൽ പോലുള്ള ഹോളിവുഡ് പടങ്ങളിലും വർക്ക് ചെയ്തിരിക്കുന്ന പ്രശസ്ത ഹോളിവുഡ് ആക്ഷൻ ഡയറക്ടർ മാസ്റ്റർ ലീവിറ്റേക്കർ ആണ്.

ഫഹദ് നിമിഷ എന്നിവർക്ക് പുറമേ ദിലീഷ് പോത്തൻ വിനയ് ഫോർട്ട് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 25 കോടി മുതൽ മുടക്കിൽ ആന്റോ ജോസഫ് നിർമിച്ച ഈ ചിത്രത്തിന്റെ സംഗീതം സുഷിൻ ശ്യമാണ് നിർവ്വഹിച്ചിരിക്കുന്നത്. ഫഹദിൻറെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ് മാലിക്ക്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →