
റിപ്പോര്‍ട്ട്
ജീവിതത്തില്‍ നിസ്സഹായരായിത്തീരുന്നവര്‍ക്ക് പലപ്പോഴും ഉറക്കെ നിലവിളിക്കാന്‍ കഴിയാതെയാവും. എന്നാല്‍ നിലപാടുകള്‍കൊണ്ട് ഇവര്‍ അടയാളപ്പെടുത്തുകയും ചെയ്യും. അത്തരം നിലപാടാണ് മഹേഷ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച അറിയിപ്പ് എന്ന ചലച്ചിത്രം. എല്ലാറ്റില്‍ നിന്നുള്ള മോചനത്തിനായി സൗഭാഗ്യങ്ങളിലേക്ക്...




