കോട്ടയം: എം ജി സർവകലാശാലയിലെ നാനോ സയന്‍സ് മേധാവി നന്ദകുമാറിനെ സംരക്ഷിക്കുന്നത് സിപിഎം ആണെന്ന് ഗവേഷണ വിദ്യാർത്ഥിനി ദീപ പി മോഹനൻ. ശൈലജ ടീച്ചറും വി.എന്‍ വാസവനും പരാതിയില്‍ നിന്ന് പിന്മാറാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കേസുമായി മുന്നോട്ടുപോയാല്‍ വര്‍ഷങ്ങള്‍ നഷ്ടപ്പെടുമെന്ന് ടീച്ചര്‍ പറഞ്ഞു. ദീപ എന്താ എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലുമൊന്നും ഇല്ലാത്തതെന്ന് ചോദിച്ചു. ടീച്ചര്‍ പറഞ്ഞതുപോലെ തന്നെ തനിക്ക് വര്‍ഷങ്ങള്‍ നഷ്ടമായെന്നും പരാതിയില്‍ ഉറച്ചുനില്‍ക്കുമെന്നും ദീപ പി മോഹനന്‍ പറഞ്ഞു.
‘സിപിഎം നന്ദകുമാറിനെ സംരക്ഷിക്കുകയാണ്. എസ്എഫ്ഐക്കാര്‍ തന്നെ പറഞ്ഞല്ലോ ചേച്ചീ ഒന്നും വിചാരിക്കരുത് പോളിറ്റ് ബ്യൂറോയില്‍ നിന്ന് വരെ നമുക്ക് വിളി വരുന്നുണ്ടെന്ന്. അനീതി നടന്നെന്ന് എല്ലാവർക്കും ബോധ്യപ്പെടണം, കോംപ്രമൈസ് ചെയ്യാൻ പറയുന്നത് ഒട്ടും ശരിയല്ല’- ഗവേഷക ദീപ പി മോഹനന്‍ പറഞ്ഞു.

