കനത്ത മഴ ; കോട്ടയം കൂട്ടിക്കല്‍ ഇളങ്കാട് മ്ലാക്കരയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി

കോട്ടയം: കനത്ത മഴയില്‍ കോട്ടയം കൂട്ടിക്കല്‍ ഇളങ്കാട് മ്ലാക്കരയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി. മൂപ്പന്‍മലയില്‍ ആള്‍താമസമില്ലാത്ത സ്ഥലത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. മലവെള്ളപ്പാച്ചിലില്‍ പുല്ലകയാറിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

05/11/21 വെള്ളിയാഴ്ച പിരിച്ചുവിട്ട ക്യാമ്പില്‍ നിന്നും ആള്‍ക്കാര്‍ മടങ്ങി അല്‍പ സമയം കഴിഞ്ഞ് ഉച്ചക്ക് മൂന്ന് മണിയോടെ വീണ്ടും കനത്ത മഴപെയ്യുകയായിരുന്നു. കൊടുങ്ങ ഭാഗത്ത് കുടുങ്ങിയവരെയും മാറ്റി. കൊടുങ്ങ, വല്യന്ത, മ്ലാക്കര, ഇളങ്കാട് ടോപ്പ്, മുക്കളം ഭാഗത്ത് പെയ്ത കനത്ത മഴയാണ് ദുരിതം വിതച്ചത്. എന്‍ഡിആര്‍എഫിന്റെ രണ്ട് സംഘങ്ങള്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

അതിനിടെ കനത്ത മഴയുടേയും ഉരുള്‍പൊട്ടലിന്റേയും അടിസ്ഥാനത്തില്‍ നേരത്തേ പ്രഖ്യാപിച്ച ഗവര്‍ണറുടെ കൂട്ടിക്കല്‍ സന്ദര്‍ശനം റദ്ദാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →