അധ്യാപകനെ പുറത്താക്കിയ ഉത്തരവ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ദീപ;ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണത്തിൽ സന്തോഷം

കോട്ടയം: ആരോപണ വിധേയനായ അധ്യാപകനെ പുറത്താക്കിയ ഉത്തരവ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് എം ജി സർവകലാശാലാ ഗവേഷണ വിദ്യാർത്ഥിനി ദീപ. സർവകലാശാലയുടെ റിപ്പോർട്ട് കിട്ടിയാൽ നടപടി സ്വീകരിക്കുമെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണത്തിൽ സന്തോഷമുണ്ടെന്നും ദീപ പറഞ്ഞു.

ഉറപ്പുകൾ മാത്രം പോര ഗവേഷണ സ്ഥാപനത്തിൽ നിന്ന് നന്ദകുമാർ കളരിക്കലിനെ പുറത്താക്കുന്നതുവരെ സമരം ചെയ്യും. സ്റ്റാട്യൂട്ടിന് വിരുദ്ധമായി നന്ദകുമാറും വിസി സാബു തോമസും പലതും ചെയ്തിട്ടുണ്ട്. ഇത് പുറത്ത് വരുമെന്ന് ഭയന്നാണ് നന്ദകുമാറിനെ മാറ്റാൻ സാബു തോമസ് തയ്യാറാകാത്തത്. ഇത് സംബന്ധിച്ച തെളിവുകൾ തന്റെ പക്കൽ ഉണ്ടെന്നും മന്ത്രിക്ക് ഇത് കൈമാറാൻ തയ്യാറാണെന്നും ദീപ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →