നൃത്ത പരിശീലന വീഡിയോ പങ്കുവെച്ച് സംവിധായകൻ അനൂപ്

ജയറാം, മീരാജാസ്മിൻ, ദേവിക എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൻറെ ഷൂട്ടിംഗിനിടയിലെങ്കത്ത പരിശീലന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അനൂപ്.

ഈ സത്യൻ അന്തിക്കാട് ചിത്രത്തിൻറെ നൃത്തം സംവിധാനം ചെയ്തിരിക്കുന്നത് നർത്തകിയും നടിയുമായ അന്നയാണ്. അന്ന് വൃത്തം പഠിപ്പിക്കുന്നതിനും നടി ദേവിക അതനുസരിച്ച് ചുവട് വയ്ക്കുന്നതിന്റയും വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമായി രിക്കുന്നത്.
മീരാജാസ്മിൻ ഇന്നസെൻറ് ശ്രീനിവാസൻ , അൽത്താഫ് ദേവിക എന്നിവരെല്ലാം മേക്കിങ് വീഡിയോയിൽ ഉണ്ട് .

നീണ്ട ഇടവേളക്ക് ശേഷം സത്യൻ അന്തിക്കാടിന്റ ഈ ചിത്രത്തിലൂടെ മീര ജാസ്മിൻ വീണ്ടും സിനിമ രംഗത്തേക്ക് എത്തിയിരിക്കുകയാണ്. ഒരു ഇന്ത്യൻ പ്രണയകഥയുടെ നിർമാതാക്കളായ സെൻട്രൽ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻറെ രചന ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറം . ഛായാഗ്രഹണം എസ് കുമാർ ,എന്നിവർ നിർവഹിക്കുന്നു.

ജയറാമിനും സത്യൻ അന്തിക്കാടിനു മൊപ്പം ക്യാമറയിലൂടെ ചിത്രീകരിച്ച രംഗങ്ങൾ നോക്കുന്ന ലൊക്കേഷൻ വീഡിയോ മീരാജാസ്മിൻ നേരത്തെ പങ്കുവെച്ചിരുന്നു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →