ഗുജറാത്തില്‍ ഭൂചലനം: 5.0 തീവ്രത രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ഗുജറാത്തിലെ ദ്വാരകയില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി (എന്‍സിഎസ്) അറിയിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:15ന് ഗുജറാത്തിലെ ദ്വാരകയില്‍നിന്ന് വടക്ക് പടിഞ്ഞാറ് 223 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് എന്‍സിഎസ് പറഞ്ഞു. കഴിഞ്ഞ ദിവസം അസമിലെ തേസ്പൂരില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →