ഗ്ലാസ്ഗോ: സി.ഒ.പി26 കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെയുള്ള വിവിധ രാജ്യത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തും.ഉക്രെയ്ന്‍, നേപ്പാള്‍, ഇസ്രയേല്‍, സ്വിറ്റ്സര്‍ലന്‍ഡ്, ഫിന്‍ലന്‍ഡ്, മാലാവി ഭരണാധികാരികളുമായാണു ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സുമായും കൂടിക്കാഴ്ചയുണ്ടാകും.
നേരത്തേ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നു. ഭീകരവിരുദ്ധ പോരാട്ടം, അഫ്ഗാനിസ്ഥാന്‍ പ്രശ്നം, കോവിഡ്, കാലാവസ്ഥാ വ്യതിയാനം തുടങ്ങി വിപുലമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യത്തിലെത്തിക്കുക എന്ന ലക്ഷ്യം ഇന്ത്യ 2070 ആകുമ്പോഴേക്കും കൈവരിക്കുമെന്നു മോദി പ്രഖ്യാപിച്ചു. പാരീസ് കാലാവസ്ഥാ ഉടമ്പടിയിലെ ഓരോ വാഗ്ദാനവും പാലിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.



