കേരള പിറവി ദിനത്തില്‍ ഭരണഭാഷാ പ്രതിജ്ഞ
പത്തനംതിട്ട: കേരള പിറവി ദിനമായ നവംബര്‍ ഒന്നിന് കേരള പിറവി സ്മരിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ കളക്ടറേറ്റ് ജീവനക്കാര്‍ക്ക് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മനുഷ്യ ബന്ധങ്ങള്‍ ഊഷ്മളമാക്കാന്‍ സ്‌നേഹപൂര്‍വമുള്ള ആശയ വിനിമയം ഉപകാരപ്പെടുമെന്ന് ഭരണ ഭാഷാ പ്രതിജ്ഞ ചൊല്ലികൊടുത്തശേഷം ജില്ലാ കളക്ടര്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ സമൂഹത്തിന് സുതാര്യമായും കാര്യക്ഷമമായും ആത്മാര്‍ഥമായും സേവനം ചെയ്യുന്നത് ഉറപ്പാക്കേണ്ടതുണ്ട്. മലയാള നാടിന്റെയും ഭാഷയുടെയും തനിമ നാം നിലനിര്‍ത്തണം. എല്ലാവര്‍ക്കും 65 വര്‍ഷം പിന്നിടുന്ന കേരള പിറവിദിനം നന്മയുടെ ദിനങ്ങളായി മാറട്ടെയെന്ന് ആശംസിക്കുന്നതായും ജില്ലാ കളക്ടര്‍ പറഞ്ഞു.
എ.ഡി.എം അലക്‌സ് പി.തോമസ്, ജില്ലാ ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും കേരള പിറവിദിനത്തിന്റെ ഭാഗമായി ഭരണഭാഷാ പ്രതിജ്ഞ ഏറ്റുചൊല്ലി.
കേരള പിറവി ദിനത്തില്‍ ഭരണഭാഷാ പ്രതിജ്ഞ
കേരള പിറവി ദിനമായ നവംബര്‍ ഒന്നിന് കേരള പിറവി സ്മരിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ കളക്ടറേറ്റ് ജീവനക്കാര്‍ക്ക് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മനുഷ്യ ബന്ധങ്ങള്‍ ഊഷ്മളമാക്കാന്‍ സ്‌നേഹപൂര്‍വമുള്ള ആശയ വിനിമയം ഉപകാരപ്പെടുമെന്ന് ഭരണ ഭാഷാ പ്രതിജ്ഞ ചൊല്ലികൊടുത്തശേഷം ജില്ലാ കളക്ടര്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ സമൂഹത്തിന് സുതാര്യമായും കാര്യക്ഷമമായും ആത്മാര്‍ഥമായും സേവനം ചെയ്യുന്നത് ഉറപ്പാക്കേണ്ടതുണ്ട്. മലയാള നാടിന്റെയും ഭാഷയുടെയും തനിമ നാം നിലനിര്‍ത്തണം. എല്ലാവര്‍ക്കും 65 വര്‍ഷം പിന്നിടുന്ന കേരള പിറവിദിനം നന്മയുടെ ദിനങ്ങളായി മാറട്ടെയെന്ന് ആശംസിക്കുന്നതായും ജില്ലാ കളക്ടര്‍ പറഞ്ഞു.
എ.ഡി.എം അലക്‌സ് പി.തോമസ്, ജില്ലാ ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും കേരള പിറവിദിനത്തിന്റെ ഭാഗമായി ഭരണഭാഷാ പ്രതിജ്ഞ ഏറ്റുചൊല്ലി.