പത്തനംതിട്ട: പത്തനംതിട്ടയിൽ ഭാരവാഹി തെരഞ്ഞെടുപ്പ് വോട്ടെടുപ്പിലേക്ക് നീണ്ടതോടെ സിപിഎം ലോക്കൽ സമ്മേളനം നിർത്തിവെച്ചു. പത്തനംതിട്ട ഇരവിപേരൂർ ഏരിയാ കമ്മിറ്റിക്കു കീഴിലെ കവിയൂർ ലോക്കൽ സമ്മേളനമാണ് നിർത്തിവെച്ചത്.
15 അംഗ പാനലിനെതിരെ അഞ്ച് പേർ മത്സരത്തോടെയാണ് സമ്മേളനം നിർത്തിയത്. ഡിവൈഎഫ്ഐ ഐ മേഖല ഭാരവാഹികളും പഞ്ചായത്തംഗവുമടക്കം അഞ്ച് പേരാണ് മത്സരത്തിനായി മുന്നോട്ട് വന്നത്.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ അനന്തഗോപന്റെ സാന്നിധ്യത്തിലാണ് സമ്മേളനം നടന്നത്.

