വീണ്ടും കൂടി ; ഇന്ധനവിലയില്‍ ഉടനെ കുറവുണ്ടാകാന്‍ സാധ്യതയില്ലെന്ന് സൂചന

ന്യൂഡൽഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി. പെട്രോള്‍ വില ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ദിവസവും സമാനമായ നിരക്കാണ് പെട്രോളിനും ഡീസലിനും വര്‍ധിപ്പിച്ചത്.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 111രൂപ 61 പൈസയും ഡീസലിന് 105 രൂപ 38 പൈസയുമായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 109 രൂപ 57 പൈസയും ഡീസലിന് 103 രൂപ 46 പൈസയുമായി.

രാജ്യത്ത് ദിനംപ്രതിയുള്ള ഇന്ധനവിലയില്‍ ഉടനെ കുറവുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് നിലവിലെ സൂചനകള്‍. കേന്ദ്രസര്‍ക്കാര്‍ എണ്ണയുടെ വിതരണവും ആവശ്യകതയും സംബന്ധിച്ച് എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും വിലയില്‍ പെട്ടന്ന് കുറവുണ്ടാകില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →