ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡില്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു. ഉത്തരാഖണ്ഡിലെ വികാസ് നഗറിലാണ് സംഭവം. അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരുക്കേറ്റതായാണ് വിവരം. പൊലീസും രക്ഷാദൗത്യ സേനയും സ്ഥലത്തെത്തിയാണ് യാത്രക്കാരെ രക്ഷപെടുത്തിയത്.
ടെഹ്‌റാടണിലെ ബൈലയില്‍ നിന്ന് വികാസ് നഗറിലേക്ക് പോകുകയായിരുന്നു ബസ് നിയന്ത്രണം വിട്ട് താഴേക്ക് മറിയുകയായിരുന്നു. 22 പേരാണ് ബസിലുണ്ടായിരുന്നത്. 11 പേരും സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്.
അപകടത്തിൽപ്പെട്ടവർ തദ്ദേശവാസികളാണ്. അമിത വേഗത്തിലായിരുന്ന ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഡറാഡൂണിൽ നിന്ന് ഏകദേശം 175 കിലോമീറ്റർ അകലെയുള്ള ഗ്രാമപ്രദേശത്താണ് അപകടമുണ്ടായത്.
ഉത്തരാഖണ്ഡ് ബസപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു. 2 ലക്ഷം രൂപ വീതം സഹായധനം നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പരുക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും