മൂംബൈ: തുടര്‍ച്ചയായ മൂന്നാം ദിവസവും സൂചികകളില്‍ ഇടിവ്. സെന്‍സെക്സ് 677.77 പോയിന്റ് ഇടിഞ്ഞ് 59306.93 ലും നിഫ്റ്റി 185.60 പോയ്ന്റ് ഇടിഞ്ഞ് 17671.70 ലും വ്യാപാരമവസാനിപ്പിച്ചു. ആഗോള വിപണിയില്‍ നിന്നുള്ള സൂചനകള്‍ പ്രതികൂലമായപ്പോള്‍ മിക്ക മേഖലകളിലും നിക്ഷേപകര്‍ ഓഹരികള്‍ വ്യാപകമായി കൈയൊഴിഞ്ഞു. 1326 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1836 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. 157 ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല. ടെക് മഹീന്ദ്ര, എന്‍.ടി.പി.സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എല്‍ ആന്‍ഡ് ടി തുടങ്ങിയ കമ്പനികള്‍ നഷ്ടം നേരിട്ടപ്പോള്‍ അള്‍ട്രാടെക് സിമന്റ്, മാരുതി സുസുകി, സിപ്ല, ഡോ റെഡ്ഡീസ് ലബോറട്ടറീസ്, ശ്രീ സിമന്റ്സ് എന്നിവ നേട്ടമുണ്ടാക്കി. ബാങ്ക്, ഐടി, എനര്‍ജി, പവര്‍, ഓയ്ല്‍ ആന്‍ഡ് ഗ്യാസ് എന്നീ സെക്ടറല്‍ സൂചികകള്‍ ഇടിവ് രേഖപ്പെടുത്തി.
അതേസമയം ഫാര്‍മ, മെറ്റല്‍ ഓട്ടോ മേഖലകള്‍ വലിയ കോട്ടമില്ലാതെ നിന്നു. അടുത്താഴ്ച നടക്കാനിരിക്കുന്ന യു.എസ്. ഫെഡ് മീറ്റിങ്ങിലെ തീരുമാനങ്ങള്‍ ആഗോള വിപണിയെ സ്വാധീനിക്കുന്ന ഏറ്റവും വലിയ ഘടകമാകുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

