വെള്ളിയാഴ്ച നമസ്‌കാരത്തെ ചൊല്ലി ഗുരുഗ്രാമില്‍ വീണ്ടും സംഘര്‍ഷം; നിരവധി പേര്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഗുരുഗ്രാം മേഖലയില്‍ വീണ്ടും നിസ്‌കാരം നടത്തുന്നതിനെതിരേ പ്രതിഷേധം. പ്ലക്കാര്‍ഡുകളുമായി പ്രതിഷേധം നടത്തിയ സംഘത്തില്‍ ഉള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സെക്ടര്‍ 12എയില്‍ പോലീസിനെ വലിയ തോതില്‍ വിന്യസിക്കുകയും 30 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ച്ചയായ മൂന്നാം ആഴ്ചയാണ് മുസ്ലീം മത വിശ്വാസികളുടെ പ്രാര്‍ഥന തടസപ്പെടുത്തുന്നത്.എല്ലാം സമാധാനപരമാണെന്നും നിസ്‌കാരം തടയാന്‍ ശ്രമിച്ചവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഗുരുഗ്രാം എസ്.ഡി.എം അനിതാ ചൗധരി പറഞ്ഞു.നിശ്ചയിച്ച 37 സ്ഥലങ്ങളില്‍ ആളുകള്‍ പ്രാര്‍ഥന നടത്തുന്നുണ്ടന്നും അവര്‍ക്കു പൂര്‍ണസംരക്ഷണം നല്‍കുന്നുണ്ടെന്നും എസ്.ഡി.എം. പറഞ്ഞു. കഴിഞ്ഞാഴ്ച സര്‍ക്കാര്‍ വക ഭൂമിയില്‍ നിസ്‌കാരം നടത്തവേ അതു നിര്‍ത്തിവയ്ക്കണമെന്നും ഓഡിറ്റോറിയത്തില്‍ ആക്കണമെന്നും ആവശ്യപ്പെട്ട് ഒരുസംഘം രംഗത്ത് എത്തിയിരുന്നു.സാമൂഹികവിരുദ്ധരും റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളും പ്രദേശത്ത് കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പ്രാര്‍ഥന മറയാക്കുന്നു എന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →