മുംബൈ: ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ആള്‍ജാമ്യം നിന്നത് പ്രശസ്ത ബോളിവുഡ് നടി ജൂഹി ചൗള.നിരവധി സിനിമകളില്‍ ആര്യന്റെ പിതാവ് ഷാരുഖിന്റെ സഹപ്രവര്‍ത്തകയായിരുന്നു അവര്‍. ഐ.പി.എല്‍. ക്രിക്കറ്റ് ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സഹ ഉടമകളുമാണ്. അടുത്തിടെ ഐ.പി.എല്‍. കളിക്കാരുടെ ലേലത്തില്‍ ആര്യനൊപ്പം ജൂഹിയുടെ മകള്‍ ജാഹ്നവിയും പങ്കെടുത്തിരുന്നു.