ബിജെപി വട്ടിയൂർക്കാവ് മണ്ഡലം കമ്മിറ്റി ഓഫീസ് ഓഫീസ് പൊലീസ് പൊളിച്ച് നീക്കി

തിരുവനന്തപുരം: പേരൂർക്കട ബിജെപി വട്ടിയൂർക്കാവ് മണ്ഡലം കമ്മിറ്റി ഓഫീസ് കോടതി ഉത്തരവിനെ തുടർന്ന് പൊളിച്ച് നീക്കി. 29/10/21 വെള്ളി രാത്രി പത്തരയോടെയാണ് സംഭവം. പ്രവർത്തകർ പ്രതിഷേധവുമായെത്തിയെങ്കിലും പൊലീസ് ഇടപെട്ടതോടെ പിരിഞ്ഞുപോയി.

പേരൂർക്കട ജങ്ഷനിൽ സാം പി സുജേന്ദ്രകുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് എട്ടുവർഷത്തിലേറെയായി ഓഫീസ്. കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ടിട്ടും ബിജെപി തയ്യാറായില്ല എന്നു പറയപ്പെടുന്നു.

ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് പൊളിക്കാൻ ഉത്തരവായത്. കലക്ടറും നഗരസഭയും ഓഫീസ് നീക്കാൻ ഉത്തരവിറക്കിയിരുന്നു. പേരൂർക്കട പൊലീസ് ഇൻസ്പെക്ടർ സജികുമാറി​ന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജെസിബി ഉപയോഗിച്ച് ഓഫീസ് പൊളിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →