റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ കാലാവധി നീട്ടി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ കാലാവധി നീട്ടി കേന്ദ്രസര്‍ക്കാര്‍. 2021 ഡിസംബർ 10 മുതൽ മൂന്ന്​ വർഷത്തേക്ക്​ കൂടിയാണ് കാലാവധി നീട്ടി നൽകിയത്​.

കേന്ദ്രമന്ത്രിസഭയിലെ അപ്പോയിൻമെന്റ്​ കമ്മിറ്റിയുടേതാണ് തീരുമാനം. 1980 ബാച്ച് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് തമിഴ്‌നാട് കേഡറിലെ ഉദ്യോഗസ്ഥനാണ് ശക്തികാന്ത ദാസ്.

2018 ഡിസംബർ 11നാണ് ഉർജിത് പട്ടേൽ രാജിവച്ചതിനെ തുടർന്ന്​ ശക്തികാന്ത ദാസിനെ ആർ.ബി.ഐ ഗവർണറായി നിയമിച്ചത്​. നേരത്തെ ധനകാര്യമന്ത്രാലയത്തിൽ ഡിപ്പാർട്ട്​മെന്റ്​ ഓഫ്​ ഇക്കണോമിക്​ അഫേയ്​ഴ്​സ്​ സെക്രട്ടറിയായിരുന്നു അദ്ദേഹം. വേൾഡ്​ ബാങ്ക്​, ഏഷ്യൻ ഡെവല​പ്പ്​മെന്‍റ്​ ബാങ്ക്​, ഏഷ്യൻ ഇൻഫ്രാസ്​ട്രക്​ചർ ഇൻവെസ്റ്റ്മെന്റ്​ ബാങ്ക്​ എന്നീ സ്ഥാപനങ്ങളിലും അദ്ദേഹം സേവനമനുഷ്​ടിച്ചിട്ടുണ്ട്​.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →