ഡോ. എം കൃഷ്ണൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

പ്രശസ്ത അർബുദ രോഗ വിദഗ്ധനും ആർ സി സി സ്ഥാപക ഡയറക്ടറുമായ  പത്മശ്രീ ഡോ. എം. കൃഷ്ണൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. തിരുവനന്തപുരത്ത് ആർ സി സി കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്കുവഹിച്ച വ്യക്തിയായിരുന്നു കൃഷ്ണൻനായർ. ക്യാൻസർ ഗവേഷണ രംഗത്ത് ജനകീയ മുഖം നൽകിയ ഡോക്ടറാണ് അദ്ദേഹം. കേരളത്തിന്റെ  ആരോഗ്യ രംഗത്തിന് കനത്ത നഷ്ടമാണ് കൃഷ്ണൻനായരുടെ വിയോഗമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →