മുംബൈ: രണ്ടു ദിവസത്തെ നേട്ടത്തിനൊടുവില്‍ ഇന്നലെ സെന്‍സെക്സ്, നിഫ്റ്റി ഓഹരി സൂചികകള്‍ ഇടിഞ്ഞു. ബാങ്കിങ്, ധനകാര്യ രംഗങ്ങളിലെ ഓഹരികള്‍ക്കുണ്ടായ തിരിച്ചടിയാണ് കാരണം. ആക്സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, എച്ച്.ഡി.എഫ്.സി. ബാങ്ക്, കൊടക് മഹേന്ദ്ര എന്നിവയെല്ലാം തിരിച്ചടി നേരിട്ടു. ഇതോടെ 207 പോയിന്റ് ഇടിഞ്ഞ് സെന്‍സെക്സ് 61,143 -ല്‍ വ്യപാരം അവസാനിപ്പിച്ചു. നിഫ്റ്റിയാകട്ടെ 57 പോയിന്റ് താഴ്ന്ന് 18,211-ല്‍ ആണ് വ്യാപാരം അവസാനിപ്പിച്ചത്. ഇടിവ് താല്‍ക്കാലികമാണെന്നും നിഫ്റ്റി 18,600 പോയിന്റ് വരെ എത്തുമെന്നും വിദഗ്ധര്‍ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. ഇന്നലെ പി.എസ്.യു. ബാങ്ക്, ഐ.ടി, ഹെല്‍ത്ത്കെയര്‍, ഫാര്‍മ ഓഹരികള്‍ ഉയര്‍ച്ച കാണിച്ചു. നിക്ഷേപതാല്‍പര്യമാണ് ഈ ഓഹരികള്‍ക്കു കരുത്തായത്. നിഫ്റ്റി ഓഹരികളില്‍ ആക്സിസ് ബാങ്ക് ആണ് ഇന്നലെ കൂടുതല്‍ തിരിച്ചടി നേരിട്ടത്. 6.5 പോയിന്റ് ഇടിഞ്ഞ് 787.35 എന്ന നിലയിലെത്തി. ബജാജ് ഫിനാന്‍സ്, ഒ.എന്‍.ജി.സി, ടാറ്റ മോട്ടോഴ്സ്, ഹിന്‍ഡാല്‍കോ, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, ജെ.എസ്.ഡബ്ല്യു. സ്റ്റീല്‍, എന്‍.ടി.പി.സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍, കൊടക് മഹേന്ദ്ര ഓഹരികള്‍ 1.4 മുതല്‍ 5 ശതമാനം വരെ ഇടിവു നേരിട്ടു. ഷ്യന്‍ പെയിന്റ്സ്, യു.പി.എല്‍, ദീവിസ് ലാബ്സ്, എസ്.ബി.ഐ. െലെഫ്, സിപ്ല, ഇന്‍ഫോസിസ്, അള്‍ട്രാ ടെക് സിമന്റ്, സണ്‍ ഫാര്‍മ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരികള്‍ നേട്ടമുണ്ടാക്കി.
സെന്‍സെക്സ്, നിഫ്റ്റി ഓഹരി സൂചികകള്‍ ഇടിഞ്ഞു
