മോഡിയുടെ തെരഞ്ഞെടുപ്പ് റാലി വേദി ലക്ഷ്യമിട്ട സ്ഫോടന പരമ്പര: ഒമ്പതു പ്രതികള്‍ കുറ്റക്കാര്‍

മുംബൈ: പട്ന ഗാന്ധി മൈതാനത്തുണ്ടായ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസില്‍ ഒമ്പതു പ്രതികള്‍ കുറ്റക്കാരെന്ന് എന്‍.ഐ.എ. പ്രത്യേക കോടതി. കേസില്‍ അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി ഗുര്‍വിന്ദര്‍ സിങ് മല്‍ഹോത്ര അടുത്ത മാസം ഒന്നിന് വിധി പ്രഖ്യാപിക്കും. ആകെ പത്തു പ്രതികളാണ് ഉണ്ടായിരുന്നത്. തെളിവുകളുടെ അഭാവത്തില്‍ ഒരാളെ കേസില്‍നിന്ന് ഒഴിവാക്കി. 2013 ഒക്ടോബര്‍ 27-ന് നരേന്ദ്ര മോഡിയുടെ തെരഞ്ഞെടുപ്പ് റാലി വേദി ലക്ഷ്യമിട്ടു നടത്തിയ ആറു സ്ഫോടനങ്ങളില്‍ ആറുപേര്‍ കൊല്ലപ്പെടുകയും 90 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവസ്ഥലത്തുനിന്ന് നാലു ബോംബുകള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു. മോദിയും മറ്റു ബി.ജെ.പി. നേതാക്കളും എത്തുന്നതിനു തൊട്ടുമുമ്പ് പ്രധാനവേദിക്കു 150 മീറ്റര്‍ അകലെയാണ് ആദ്യം രണ്ടു സ്ഫോടനങ്ങളുണ്ടായത്. തൊട്ടു പിന്നാലെ സമീപപ്രദേശങ്ങളിലും പട്ന റെയില്‍വേ സ്റ്റേഷനിലും സ്ഫോടനമുണ്ടായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →