റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവാവിനെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമം: അതിക്രമം കാണിച്ചയാളെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു

October 28, 2021 - 7:58 am

ഒറ്റപ്പാലം: ഫാന്‍സി സാധനങ്ങള്‍ വിറ്റ പണം തിരികെ ചോദിച്ച യുവാവിനെ കാറിടിപ്പിച്ച കൊല്ലാന്‍ ശ്രമം .രക്ഷപെടാനായി കാറിന്റെ ബോണറ്റിലേക്ക്‌ ചാടി കയറിയ യുവാവ്‌ രണ്ടുകിലോമീറ്ററോളം ബോണറ്റില്‍ കിടന്ന്‌ യാത്രചെയ്‌തു. ഒറ്റപ്പാലത്ത്‌ 2021 ഒക്ടോബര്‍ 27ന്‌ രാവിലെയാണ് സംഭവം. സംഭവത്തില്‍ അതിക്രമം കാണിച്ച ആളെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

ഒറ്റപ്പാലം സ്വദേശി ഉസ്‌മാന്‍ മലപ്പുറം സ്വദേശിയായ മുഹമ്മദ്‌ ഫാസിലിന്റെ കടയില്‍ നിന്ന്‌ 75,000 രൂപയുടെ ഫാന്‍സി സാധനങ്ങള്‍ കടം വാങ്ങിയിരുന്നു.ഈ പണം തിരികെ ആവശ്യപ്പെട്ട്‌ മുഹമ്മദ്‌ ഫാസില്‍ ഉസ്‌മാന്റെ ഒറ്റപ്പാലത്തുളള ഭാര്യവീട്ടിലെത്തി. ഈ സമയം കാറില്‍ കയറി പോകാന്‍ ശ്രമിച്ച ഉസമാന്‌ മുന്നില്‍ മുഹമ്മദ്‌ ഫാസില്‍ നിന്നതോടെ ഇടിച്ച്‌ തെറിപ്പിച്ച്‌ പോവാന്‍ ശ്രമിച്ചു. ഇതോടെ രക്ഷപെടാനായി കാറിന്റെ ബോണറ്റിലേക്ക്‌ മുഹമ്മദ്‌ ഫാസില്‍ ചാടിക്കയറുകയായിരുന്നു. ഉസ്‌മാന്‍ വാഹനം നിര്‍ത്താന്‍ തയ്യാറായില്ല.കാറിന്‌ മുകളിലായിപ്പോയ ഫാസിലിനെയും കൊണ്ട്‌ രണ്ടുകിലോമീറ്ററോളം സഞ്ചരിച്ച ഉസ്‌മാന്‍ പോലീസ്‌ സ്‌റ്റേഷന്‌ മുന്നിലാണ് വാഹനം നിര്‍ത്തിയത്‌.

അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിന്‌ ഉസ്‌മാനെതിരെ പോലീസ്‌ കേസെടുത്തു. മുഹമ്മദ്‌ ഫാസിലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്ന്‌ പോലീസ്‌ പറഞ്ഞു. ഉസ്‌മാന്റെ ലൈസന്‍സ്‌ റദ്ദാക്കാന്‍ നടപടി സ്വീകരിക്കുമെന്നും പോലീസ്‌ വ്യക്തമാക്കി. പരിക്കേറ്റ ഫാസില്‍ ഒറ്റപ്പാലം താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. പരിക്ക്‌ ഗുരുതരമല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *