തിരുവനന്തപുരം : പേരൂര്‍ക്കട ദമ്പതികളുടെ കുട്ടിയുടെ ദത്തെടുക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് യൂത്ത്‌കോണ്‍ഗ്രസ് വനിതാ നേതാ്‌ക്കള്‍ നിയമ സഭയിലേക്ക് തളളിക്കയറി . വകുപ്പുമന്ത്രി വീണാ ജോര്‍ജ് രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. അതീവ സുരക്ഷാവലയം ഭേതിച്ചാണ് വനിതാ പ്രവര്‍ത്തകര്‍ അകത്തുകയറിയത്. പ്രതിഷേധം ഉണ്ടാവുമെന്ന് കണക്കിലെടുത്ത് പ്രധാന കവാടത്തിന് മുന്നില്‍ നിലയുറപ്പിച്ച പോലീസിനെ വെട്ടിച്ച് രണ്ടാം ഗേറ്റുവഴിയാണ് വനിതകള്‍ അകത്തുകടന്നത്.
യൂത്തുകോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ചിത്രാദാസ്, വീണാ എസ് നായര്‍, ജില്ലാ ഭാരവാഹികലായ അഖില, സജനാ, സുബിജ, അനുഷ്‌മ, ഷാനി എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. നിയമ വിരുദ്ധമായി കുഞ്ഞിനെ തട്ടിയെടുക്കാന്‍ കൂട്ടുനിന്ന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെ സംരക്ഷിക്കുന്ന നിലപാടാണ് സി പിഎമ്മും സര്‍ക്കാരും സ്വീകരിക്കുന്നതെങ്കില്‍ സമരം ശക്തമാക്കുമെന്ന് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുധീര്‍ഷാ പാലോട് അറിയിച്ചു.

