ഖാര്‍ത്തൂം: സുഡാനില്‍ പട്ടാള അട്ടിമറി. പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്ത പട്ടാളം സര്‍ക്കാരിനെ പിരിച്ചുവിട്ടു. നടന്നത് പട്ടാള അട്ടിമറിയെന്നു റിപ്പോര്‍ട്ട്.പ്രധാനമന്ത്രി ആബ്ദല്ല ഹംദോക്കിനെ അറസ്റ്റ് ചെയ്ത വിവരം വിവരകാര്യ മന്ത്രി സ്ഥിരീകരിച്ചു.അറസ്റ്റിനുശേഷം പ്രധാനമന്ത്രിയെ അജ്ഞാത കേന്ദ്രത്തിലേക്കു കൊണ്ടുപോയെന്ന് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രിക്കൊപ്പം മന്ത്രിസഭാംഗങ്ങളില്‍ ചിലരെയും സര്‍ക്കാര്‍ അനുകൂല പാര്‍ട്ടി നേതാക്കളെയും അറസ്റ്റ്ചെയ്തിട്ടുണ്ട്.അതേസമയം, നടന്നത് പട്ടാള അട്ടിമറിയാണെന്ന് ഹംദോക്കിന്റെ ഓഫീസ് വ്യക്തമാക്കി. ഫെയ്സ്ബുക്കിലൂടെയാണ് ഈ പ്രതികരണം.
രാജ്യത്തെ ഭരണസംവിധാനത്തെയും ഇടക്കാല സര്‍ക്കാരിനെയും ജനറല്‍ പിരിച്ചുവിട്ടെന്നാണ് റോയിട്ടേഴ്സ് വാര്‍ത്ത. പട്ടാള അട്ടിമറിക്കെതിരേ പ്രതിഷേധക്കാര്‍ തെരുവില്‍ ഇറങ്ങി. രാജ്യത്തെ ഏറ്റവും ശക്തമായ ജനാധിപത്യ അനുകൂല പാര്‍ട്ടിയും അതിന്റെ ഇന്‍ഫര്‍മേഷന്‍ മന്ത്രിയും അട്ടിമറിക്കെതിരേ പൊതുജന പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ടിലുണ്ട്. ഖാര്‍ത്തോറം ഭാഗത്ത് ടയറുകള്‍ കത്തിച്ചു മുന്നേറിയ പ്രതിഷേധക്കാരെ പട്ടാളവും അര്‍ധെസെനിക വിഭാഗവും ചേര്‍ന്നു തടഞ്ഞു.