ജയ്പുര്‍: അടിക്കടിയുള്ള ഇന്ധവില വര്‍ധനയില്‍ പ്രതിഷേധിച്ച് രാജസ്ഥാനില്‍ പമ്പ് ഡീലര്‍മാര്‍ അനിശ്ചിതകാല പണിമുടക്കില്‍. 700ല്‍ ഏറെ പമ്പുകള്‍ അടഞ്ഞുകിടക്കുന്നു.തൊട്ടടുത്ത സംസ്ഥാനങ്ങളായ ഹരിയാനയിലും പഞ്ചാബിലും കുറഞ്ഞ വിലയ്ക്ക് ഇന്ധനം കിട്ടുമ്പോഴാണ് രാജസ്ഥാനിലെ ബിക്കാനീര്‍ ഡിവിഷനില്‍ വന്‍ വിലക്കുതിപ്പെന്ന് പമ്പുടമകളുടെ അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. ശ്രീഗംഗാനഗറിലെ പെട്രോള്‍ പമ്പ് ഉടമകള്‍ മറ്റൊരു പരാതിയും ഉയര്‍ത്തുന്നുണ്ട്. പഞ്ചാബില്‍ വിലക്കുറവ് ആയതിനാല്‍ അവിടുത്തെ അബോഹറിലേക്കു പോകുന്നവര്‍ കാലി ടാങ്കുമായി പോയി ഫുള്‍ ടാങ്ക് അടിച്ചു തിരിച്ചുവരുന്നെന്നാണ് പരാതി. ശ്രീഗംഗാനഗറിലെക്കാള്‍ 11 രൂപയുടെ വിലക്കുറവാണ് പെട്രോളിനു പഞ്ചാബില്‍. രാജസ്ഥാന്‍ അതിര്‍ത്തിയിലുള്ള ശ്രീഗംഗാനഗര്‍ പാകിസ്താനുമായി ഉള്‍പ്പെടെ അതിര്‍ത്തി പങ്കിടുന്ന ഇടവുമാണ്.
ഇന്ധവില വര്‍ധനയില്‍ പ്രതിഷേധം: രാജസ്ഥാനില്‍ 700ല്‍ ഏറെ പമ്പുകള്‍ അടഞ്ഞുകിടക്കുന്നു
