പളളികള്‍ക്കുനേരെ ആക്രമണം , പ്രതി പിടിയില്‍

ഇടുക്കി : ഊന്നുകല്ലില്‍ വിവിധ ഭാഗങ്ങളില്‍ പളളികള്‍ക്കും രൂപക്കൂടുകള്‍ക്കും നേരെ ആക്രമണം നടത്തിയ പ്രതി പോലീസ്‌ പിടിയിലായി. നേര്യമംഗലം അളളുങ്കല്‍ കളപ്പുരക്കല്‍ വീട്ടില്‍ സിജോ എന്നുവിളിക്കുന്ന മനോജ്‌ (40) ആണ്‌ ഊന്നുകല്‍ പോലീസിന്റെ പിടിയിലായത്‌. കുര്യന്‍പാറ, ഊന്നുകല്‍, അളളുങ്കല്‍ ഭാഗങ്ങളിലെ പളളിക്കും രണ്ട്‌ കപ്പേളകള്‍ക്കും നേരെ കഴിഞ്ഞയാഴ്‌ചയാണ് ഇയാളുടെ ആക്രമണം ഉണ്ടായത്‌.

ജില്ലാ പോലീസ്‌ മേധാവി കെ കാര്‍ത്തിക്‌ സംഭവസ്ഥലം സന്ദര്‍ശിച്ച്‌ അന്വേഷണത്തിന്‌ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. തുടര്‍ന്ന്‌ നടത്തിയ ശാസ്‌ത്രീയ അന്വേഷണത്തിലാണ്‌ പ്രതി പിടിയിലാവുന്നത്‌. പ്രത്യേക സംഘം ദിവസങ്ങളോളം സംഭവസ്ഥലങ്ങളില്‍ ക്യാമ്പ്‌ ചെയ്‌താണ്‌ പ്രതിയെ കണ്ടെത്തിയത്‌. മാനസീക അസ്വസ്ഥത പ്രകടിപ്പിക്കുന്ന ഇയാള്‍ രാത്രികാലങ്ങളില്‍ ഒറ്റക്ക്‌ കറങ്ങി നടന്ന്‌ പലദിവസങ്ങളിലായാണ്‌ ആക്രമണം നടത്തിയത്‌.

മുവാറ്റുപുഴ ഡിവൈഎസ്‌പി മുഹമ്മദ9്‌ റിയാസ്‌, ഇന്‍സ്‌പെക്ടര്‍കെജി ഋഷികേശന്‍ നായര്‍,എഎസ്‌ഐമാരായ എംഎസ്‌ ജയന്‍, മനാഫ്‌, സിപിഒമാരായ നിയാസുദ്ദീന്‍,ഷനില്‍ എന്നിവരാണ്‌ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →