പത്തനംതിട്ടയില്‍ മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടിയതായി റിപ്പോർട്ട്

പത്തനംതിട്ട: പത്തനംതിട്ടയില്‍ 23/10/21 ശനിയാഴ്ച വൈകിട്ടുണ്ടായത് ശക്തമായ മഴ. മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടിയതായി റിപ്പോര്‍ട്ടുണ്ട്. സീതത്തോട് കോട്ടമണ്‍പാറയിലും ആങ്ങമൂഴി തേവര്‍മല വനമേഖലയിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്.

റാന്നി കുറുമ്പന്‍മൂഴി പനംകുടന്ത വെളളച്ചാട്ടത്തിനു സമീപത്തും കുത്തൊഴുക്ക് ഉണ്ട്. കോട്ടമണ്‍പാറയില്‍ കാര്‍ ഒലിച്ചുപോയി. ലക്ഷ്മീഭവനില്‍ സഞ്ജയന്റെ കാറാണ് ഒഴുക്കില്‍പ്പെട്ടത്.

കോട്ടയത്തും കനത്തമഴയാണ് ഉണ്ടായത്. കിഴക്കന്‍ മേഖലകളായ കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി, ഈരാറ്റുപേട്ട ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് കനത്തമഴ പെയ്തത്. ശക്തമായ മഴയെ തുടര്‍ന്ന് മണിമലയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു. കിഴക്കന്‍ മേഖലയിലെ ചെറുതോടുകള്‍ കരകവിഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →