കൊച്ചി: സംസ്ഥാനത്ത് തീയേറ്ററുകള്‍ 2021 ഒക്ടോബര്‍ 25 തിങ്കളാഴ്‌ച മുതല്‍ തുറക്കുന്നു. തിങ്കളാഴ്‌ച തീയേറ്റര്‍ തുറന്നാലും ബുധന്‍, വ്യാഴം ദിവസങ്ങളിലാവും സിനിമ പ്രദര്‍ശനം ആരംഭിക്കുക. ഒട്ടനവധി ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ തയ്യാറായി ഇരിപ്പുണ്ട്. റിലീസ് ചെയ്യാനുളള ചിത്രങ്ങള്‍സംബന്ധിച്ച് ഫിലിം ചെയ്‌മ്പറുമായി 2021 ഒക്ടോബര്‍ 27ന് ചര്‍ച്ചകള്‍ നടത്തും. ചിത്രങ്ങള്‍ സംബന്ധിച്ച മുന്‍ണനാ ലിസ്‌റ്റ് ഉണ്ടാക്കും. ഇതിനനുസരിച്ചായിരിക്കും തീയേറ്ററുകളും റിലീസ് തീയതിയും നിശ്ചയിക്കുന്നത്.
ഇപ്പോള്‍ സര്‍ക്കാരുമായി നടത്തിക്കൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ പൂര്‍ണമായും വിജയമാണ്. തീയേറ്ററുകള്‍ പൂട്ടിക്കിടന്ന മസയത്തെ നഷ്ടങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് ഉറപ്പുണ്ട് നിരവധിയായ ആവശ്യങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിട്ടിട്ടുണ്ട്. ഈ വ്യവസായം തുടര്‍ന്നുകൊണ്ടുപോകാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമാണെന്നും ഇതുവരെയും അനുഭാവ പൂര്‍വമായാണ് സര്‍ക്കാരും മന്ത്രിയും ഇടപെടുന്നതെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു.
വൈദ്യുതി ചാര്‍ജ്,കെട്ടിട നികുതി, വിനോദ നികുതി തുടങ്ങിയ വിഷയങ്ങളില്‍ അടിയന്തിര ഇടപെടല്‍ വേണമെന്നും സംഘടനിലവിലെ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം 50ശതമാനം പ്രേക്ഷകരുമായിമുന്നോട്ടുപോകുന്നത് ബുദ്ധിമുട്ടാണെന്നും ഇതിന് കുറച്ചുകൂടി അനുഭാവ പൂര്‍ണമായ നടപടികള്‍ ഉണ്ടാവണമെന്നും സിംഗിള്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരെയും തീയേറ്ററില്‍ അനുവദിക്കണമെന്നും സര്‍വീസ് ചാര്‍ജ് 5 ല്‍ നിന്നും രണ്ട് ശതമാനമാക്കണമെന്നും ഫിയോക്ക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.