ഓവുചാല്‍ നിര്‍മാണത്തില്‍ കൃത്രിമം കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

കൊച്ചി : ഫോര്‍ട്ടുകൊച്ചിയിലെ ഓവുചാല്‍ നിര്‍മാണത്തില്‍ കൃത്രിമം കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് സെക്രട്ടറിക്ക്‌ മന്ത്രി പിഎ മുഹമ്മദ്‌ റിയാസ്‌ നിര്‍ദ്ദേശം നല്‍കി. വീഴ്‌ച വരുത്തിയ എഞ്ചിനീയര്‍ ,ഓവര്‍സീയര്‍, എന്നിവരെ സസ്‌പെന്‍ഡ്‌ ചെയ്‌തതിന്‌ പുറമേ കരാറുകാരനെ കരിമ്പട്ടികയില്‍ പെടുത്താനും നിര്‍ദ്ദേശിച്ചു. നടപടിയെടുത്ത വിരം മന്തി തന്നെയാണ്‌ ഫെയ്‌സ്‌ ബുക്കിലൂടെ പുറത്തുവിട്ടത്‌. വെളളം കെട്ടിക്കിടക്കുന്ന ഓവുചാലില്‍ വെളളത്തിലേക്ക്‌ സിമന്റ് തൂവുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →