തിരുവനന്തപുരം : കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച മാര്‍ച്ചില്‍ സഘര്‍ഷം. യൂത്ത്‌കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മറ്റിസംഘടിപ്പിച്ച മാര്‍ച്ചിനുനേരെയാണ് പോലീസ് ലാത്തി വീശിയത്. . കോര്‍പ്പറേഷനിലെ കെട്ടിട നികുതി പണം തട്ടിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അറസറ്റ് ചെയ്യുക, പട്ടികജാതി ക്ഷേമ ഫണ്ട് അഴിമതി നടത്തിയ ഉദ്യോഗസ്ഥയെയും ഡിവൈഎഫ്‌ഐ നേതാക്കളെയും അറസറ്റ് ചെയ്യുക കോര്‍പ്പറേഷനിലെ അനധികൃത നിയമനങ്ങള്‍ അന്വെഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കോര്‍പ്പറേഷന്‍ ആസ്ഥാനത്തേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുധീര്‍ ഷാ പാലോടിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച് . രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച മാര്‍ച്ച് കോര്‍പ്പറേഷന്‍ കവാടത്തിന് മുമ്പില്‍ പോലീസ് തടഞ്ഞു. പോലീസിന്റെ ബാരിക്കേട് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തളളും ഉണ്ടായി .സ്ഥിതിഗതികള്‍ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് കടക്കുമെന്നു വന്നതോടെ നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ അനുനയിപ്പിച്ചു.
പ്രതിഷേധ സമ്മേളനത്തില്‍ യൂത്ത കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുധീര്‍ ഷാ അദ്ധ്യക്ഷനായിരുന്നു. ഡിസിസി പ്രസിഡന്റ് പാലോട് രവി മാര്‍ച്ച് ഉദ്‌ഘാടനം ചെയ്‌തു.എം വിന്‍സന്റ് എംഎല്‍എ, സംസ്ഥാന വൈസ് പ്രസിഡന്‍രുമാരായ കെഎസ് ശബരീനാഥന്‍, എഎന്‍എസ് നുസൂര്‍,എസ്‌എം ബാലു, സെക്രട്ടറിമാരായ ഷമീര്‍ നേമം, വിനോദ് കോട്ടുകാല്‍, അഖില്‍ ജെഎസ്, മഹേഷ് ചന്ദ്രന്‍, അനൂപ് ബിഎസ് അരുണ്‍ എസ്‌പി, ചിത്രദാസ്, വീണാ എസ് നായര്‍, എന്നിവര്‍ സംസാരിച്ചു.

