ലോട്ടറിയടിച്ച ഇതര സംസ്ഥാന തൊഴിലാളിക്ക്‌ പോലീസ്‌ സ്‌റ്റേഷനില്‍ അഭയം

പാലക്കാട്‌ : പലക്കാട്‌ തച്ചനാചട്ടുകരയില്‍ കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ 70 ലക്ഷം രൂപ ലോട്ടറിയടിച്ച ഇതരസംസ്ഥാന തൊഴിലാളിക്ക്‌ സ്‌റ്റേഷനില്‍ അഭയമൊരുക്കി നാട്ടുകല്‍ പോലീസ്‌. കൂടെയുളളവരിലും ബന്ധുക്കളിലും വിശ്വാസം നഷ്ടപ്പെട്ട യുവാവ്‌ ഒടുവില്‍ നൂറില്‍ വിളിച്ച്‌ പോലീസ്‌ സഹായം ആവശ്യപ്പെടുകയായിരുന്നു. സി ഐ സിജോ വര്‍ഗീസിന്റെ നേതൃത്വത്തിലെത്തിയ പോലീസ്‌ പശ്ചിമബംഗാള്‍ ഹരിച്ചന്ദ്രപുരം സ്വദേശി ഇമാം ഹുസൈനെ സ്റ്റേഷനിലേക്ക്‌ കൂട്ടിക്കൊണ്ടുവന്നു.

കഴിഞ്ഞ 22ന്‌ കോട്ടപ്പളളിയിലെ ഏജന്‍സിയില്‍ നിന്ന്‌ എടുത്ത ലോട്ടറിക്കാണ്‌ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ അടിച്ചത്‌. കഴിഞ്ഞ ദിവസങ്ങളില്‍ ബാങ്ക്‌ അവധിയായതിനാലാണ്‌ യുവാവിനെ പ്രതിസന്ധിയിലാക്കിയത്. . സഹായ ഹസ്‌തവുമായി പോലീസ്‌ എത്തുമ്പോള്‍ കൂട്ടുകാരില്‍ നിന്ന്‌ വിട്ടുമാറി കടവരാന്തയില്‍ നില്‍ക്കുകയായിരുന്നു ഇയാള്‍ .സ്‌റ്റേഷനിലേക്ക്‌ കൂട്ടിക്കൊണ്ടുവന്ന ഇമാം ഹുസൈന്‌ ഭക്ഷണവും രാത്രി കിടക്കാന്‍ സൗകര്യവും പലീസ്‌ ശരിയാക്കി നല്‍കി. ശനിയാഴ്‌ച അലനല്ലൂര്‍ സഹകരണ ബാങ്ക്‌ അധികൃതര്‍ ബാങ്കിലെത്തി ലോട്ടറി കൈപ്പറ്റിയതോടെയാണ്‌ യുവാവിന്‌ ശ്വാസം നേരെ വീണത്‌. ഭാര്യയും മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിന്‌ നല്ലൊരു വീട്‌ നിര്‍മിക്കണമെന്നാണ്‌ ഇദ്ദേഹത്തിന്റെ ആഗ്രഹം.

Share
അഭിപ്രായം എഴുതാം