തിരുവനന്തപുരം: ഡിഗ്രി സ്‌പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്.ആര്‍.ഡി യുടെ കാര്‍ത്തികപ്പള്ളി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാം. ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം കൊമേഴ്‌സ് വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍,  ബികോം ഫിനാന്‍സ് എന്നീ കോഴ്‌സുകളിലാണ്  ഒഴിവുകള്‍ ഉള്ളത്.

 SC/ST/OEC വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഗവണ്‍മെന്റ് അംഗീകൃത ഇളവുകളോടെ പഠിക്കാന്‍ അവസരം ലഭിക്കുന്നു. സ്‌പോട്ട് അഡ്മിഷനില്‍ പരിഗണിക്കുന്നതിനായി  ഒക്ടോബര്‍ 18 ന് കോളേജില്‍ നേരിട്ട് അപേക്ഷിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →