പത്തനംതിട്ട: വിവിധ ഒഴിവുകളിലേക്ക് അവസരം; അഭിമുഖം ഈ മാസം 27ന് നടക്കും

പത്തനംതിട്ട: കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയ്ബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രമുഖ മാളിലേക്കുള്ള നാനൂറില്‍പരം വിവിധ ഒഴിവുകളിലേക്ക് ഈ മാസം 27ന് കോട്ടയത്ത് അഭിമുഖം നടക്കും. 

കാഷ്യര്‍, സെയില്‍സ്മാന്‍, സെയില്‍സ് ഗേള്‍സ്, സൂപ്പര്‍വൈസര്‍, സെക്യൂരിറ്റി സ്റ്റാഫ്, ഹെല്‍പ്പേഴ്സ, പിക്കേര്‍സ്, കുക്ക്, ബക്കര്‍, സ്നാക് ബേക്കര്‍ കോമിസ്, സ്വീറ്റ് മേക്കര്‍, ബ്രോസ്റ്റ് മേക്കര്‍, ഷവര്‍മ മേക്കര്‍, പേസ്റ്ററി കോമി, കുബൂസ്, അറബിക് സ്വീറ്റ് മേക്കര്‍, ഫിഷ് മോങ്ങര്‍, ബുച്ചര്‍ എന്നി ഒഴിവുകളിലേക്കാണ് അഭിമുഖം. 

ശമ്പളത്തോടൊപ്പം താമസം, ഭക്ഷണം സൗജന്യമായിരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും അഭിമുഖം. താല്പര്യമുള്ളവര്‍ പേര്, വയസ്, വിദ്യാഭ്യാസ യോഗ്യത, സ്ഥലം എന്നിവ 7356754522 എന്ന നമ്പറിലേക്കു വാട്സ്ആപ്പ് ചെയ്യുക. ഒഴിവുകളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ക്ക് എംപ്ലോയബിലിറ്റി സെന്റര്‍ കോട്ടയം എന്ന ഫെയ്സ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍: 0481 2563451, 2565452

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →