പത്തനംതിട്ട: ജില്ലയില്‍ നടക്കുന്ന പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണം: ജില്ലാ കളക്ടര്‍

പത്തനംതിട്ട ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ വാട്ടര്‍ അതോറിറ്റി, പി.ഡബ്ല്യൂ.ഡി വകുപ്പുകള്‍ പൂര്‍ത്തീകരിക്കാനായുള്ള പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ നിര്‍ദേശം നല്‍കി. കളക്ടറേറ്റില്‍ ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയിലാണ് കളക്ടര്‍ ഇക്കാര്യം നിര്‍ദേശിച്ചത്.  

അടൂര്‍ കെ.പി റോഡില്‍ കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി സംബന്ധിച്ചുള്ള പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് കളക്ടര്‍ പറഞ്ഞു. കൊടുമണ്‍- പറക്കോട് റോഡില്‍  കിഫ്ബിയുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തികള്‍ വളരെവേഗം പൂര്‍ത്തീകരിക്കുകയും അതിനുശേഷം പൊതുമരാമത്ത് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശം നല്‍കി. നിലക്കല്‍- ആങ്ങമൂഴി റോഡില്‍ ശബരിമല  മണ്ഡലകാല തീര്‍ഥാടനം ആരംഭിക്കുന്നതിന് മുന്‍പായി റോഡുപണി പൂര്‍ത്തീകരിച്ച് സഞ്ചാരയോഗ്യമാക്കുകയും കുടിവെള്ളം എത്തിക്കാനുള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് വേഗത്തിലാക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. തിരുവല്ല-കവിയൂര്‍ റോഡിന്റെ പണികളും പൂര്‍ത്തിയാക്കണം. 

വാട്ടര്‍ അതോറിറ്റി എക്സിക്യുട്ടീവ് എഞ്ചിനീയര്‍മാരായ തുളസീധരന്‍, എം. ഹരികൃഷ്ണന്‍, കെ.എ നിസാര്‍, എ.എക്സ്.ഇ ജി ആന്‍സിന്‍, പി.ഡബ്ല്യൂ.ഡി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ബി.വിനു, എ.ഇ.ഇ ബി.ബിനു എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →