പൂനെയില്‍ വാഹനാപകടത്തില്‍ നാല് മരണം

പൂനെ: പൂനെ- ബംഗളൂരു ഹൈവേയില്‍ നാവ്ലെ പാലത്തിന് സമീപം കാറും ടാങ്കര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രാദേശിക പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരേ വന്ന കാറില്‍ രാസവസ്തുക്കള്‍ കയറ്റിവന്ന ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവരുടെയും മരിച്ചവരുടെയും പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അപകടവുമായി ബന്ധപ്പെട്ട് സിംഗഡ് റോഡ് പോലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം