ജോജു ചിത്രം ‘മധുരം’ റിലീസിന്

ജോജു ജോര്‍ജ് നായകനാകുന്ന ചിത്രമാണ് മധുരം. അഹമ്മദ് കബീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മധുരം എന്ന പുതിയ ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ശ്രുതി രാമചന്ദ്രൻ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വൈകാതെ തന്നെ മധുരമെന്ന ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്ന് ജോജു ജോര്‍ജ് പറയുന്നു.

മധുരം എന്ന പുതിയ ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളുമാണ് ജോജു ജോര്‍ജ്. അര്‍ജുൻ അശോകനും മധുരമെന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ജിതിൻ സ്റ്റാൻസിസ്‍ലാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഹിഷാബ് അബ്‍ദുള്‍ വഹാബാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ജാഫര്‍ ഇടുക്കി, നിഖില വിമല്‍, ഇന്ദ്രന്‍സ്,  മാളവിക, ബാബു ജോസ് തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങള്‍ മധുരത്തില്‍ വേറിട്ട കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →