ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 26ലേക്ക് മാറ്റി

മുംബൈ: ആഡംബര കപ്പലിലെ ലഹരിവിരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒക്ടോബര്‍ 26ലേക്ക് മാറ്റി. ബോംബെ ഹൈക്കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിയത്. അടിയന്തരമായി വെള്ളിയാഴ്ച കേസ് പരിഗണിക്കണമെന്ന് ആര്യന്‍ ഖാന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സതീഷ് മനേഷിന്ദെ ആവശ്യപ്പെട്ടെങ്കിലും എന്‍സിബിയുടെ ആവശ്യം പരിഗണിച്ച് ഈമാസം 26ലേക്ക് മാറ്റുകയായിരുന്നു.അന്നേ ദിവസം മുന്‍മുന്‍ ധമേച്ചയുടെ ജാമ്യാപേക്ഷയും പരിഗണിക്കും. സ്പെഷ്യല്‍ മുംബൈ കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ആര്യന്‍ ഖാന്‍ ഹൈക്കോടതിയെ സമീപിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →