ടെക്സസില്‍ വിമാനം തകര്‍ന്നു വീണു: അത്ഭുതകരമായി രക്ഷപ്പെട്ട് 21 യാത്രക്കാര്‍

ടെക്സസ്: അമേരിക്കയിലെ ടെക്‌സസില്‍ പറന്നുയരുന്നതിനിടെ വിമാനം തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 18 യാത്രക്കാരും രണ്ട് പൈലറ്റുമാരും ഒരു അറ്റന്‍ഡറും അത്ഭുതകരമായി രക്ഷപ്പെട്ടു. ബ്രൂക്ക്ഷെയറിലെ ഹൂസ്റ്റണ്‍ എക്സിക്യൂട്ടീവ് എയര്‍പോര്‍ട്ടില്‍നിന്നും ബോസ്റ്റണിലേക്ക് പറന്നുയര്‍ന്ന ഇരട്ട എന്‍ജിനുള്ള വിമാനത്തിനാണ് തീപ്പിടിച്ചത്. 10 വയസ്സുള്ള കുട്ടിയും വിമാനത്തിലുണ്ടായിരുന്നു. വിമാനം വേലിയിലിടിച്ച് തീപ്പിടിക്കുകയും സമീപത്തെ മൈതാനത്ത് തകര്‍ന്നുവീഴുകയുമായിരുന്നു. വിമാനത്തിലുണ്ടായിരുന്നവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്നിശമനസേന ഉടന്‍ സ്ഥലത്തെത്തി തീയണച്ചതിനെത്തുടര്‍ന്ന് വന്‍ ദുരന്തമൊഴിവായി.ഹൂസ്റ്റണ്‍ ആസ്ട്രോസും ബോസ്റ്റണ്‍ റെഡ് സോക്സും തമ്മിലുള്ള പ്ലേഓഫ് ബേസ്ബോള്‍ മല്‍സരം കാണാനുള്ള ആരാധകരുമായി പോയ എംഡി 87 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →