ഭൂമി ഏറ്റെടുക്കുമ്പോള്‍ റവന്യൂ രേഖകള്‍ക്ക്‌ പുറമേ വസ്‌തുവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കണമെന്ന്‌ ഹൈക്കോടതി

കൊച്ചി : ദേശീയ പാതാ വികസനത്തിന്‌ വസ്‌തു ഏറ്റെടുക്കുമ്പോള്‍ നഷ്ട പരിഹാരം നിശ്ചയിക്കാന്‍ റവന്യൂ രേഖകള്‍ക്കുപുറമേ വസ്‌തുവുമായി ബന്ധപ്പെട്ട നിലവിലെ എല്ലാ വിവരങ്ങളും പരിഗണിക്കണമെന്ന്‌ ഹൈക്കോടതി. ഭൂമിയുടെ സ്വഭാവം,നിജസ്ഥിതി, ഉപയോഗം ,റോഡ്‌-പ്രവേശന സൗകര്യം എന്നിവയും നിലവിലെ വിപണി മൂല്യവും പരിഗണിക്കണമെന്ന്‌ ജസറ്റീസ്‌ ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

കര ഭൂമിയാണെങ്കിലും റവന്യൂ രേഖകളില്‍ ചതുപ്പുനിലമെന്ന്‌ രേഖപ്പെടുത്തിയതിനാല്‍ ദേശീയ പാതാ വികസനത്തിന്‌ ഏറ്റെടുത്ത ഭൂമി നഷ്ടപരിഹാരതുക കുറയുന്നത്‌ തടയണമെന്നാവശ്യപ്പെട്ട്‌ കായംകുളം സ്വദേശി എം അബൂബക്കര്‍ ,പത്തിയൂര്‍ സ്വദേശി കെ.സി ചന്ദ്രമോഹന്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയിലാണ്‌ ഉത്തരവ്‌.

2008ല്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വരുന്നതിന്‌ മുമ്പുതന്നെ കരഭൂമിയാണെങ്കിലും അടിസ്ഥാന നികുതി രജിസ്റ്റരില്‍ ചതുപ്പ്‌ നിലമെന്നാണ് രേഖപ്പെടുത്തിയതെന്ന്‌ ഹര്‍ജിയില്‍ പറയുന്നു. ദേശീയ പാത അതോരിറ്റിയുടെ അന്തിമ വിജ്ഞാപനത്തിലും ചതുപ്പ്‌ നിലമെന്ന്‌ ആവര്‍ത്തിക്കുന്നു. റവന്യൂ രേഖകളിലെ ഭൂമിയുട സ്വഭാവം വിലയിരുത്തിയാണ്‌ നഷ്ട പരിഹാരം നല്‍കുന്നതെന്നാണ്‌ ഭൂമിയേറ്റെടുക്കല്‍ അ്‌തോരിറ്റിയുടെ ഉത്തരവ്‌. ഈ സാഹചര്യത്തില്‍ തങ്ങള്‍ക്കു ലഭിക്കുന്ന നഷ്ടപരിഹാരം കുറയുമെന്നും നടപടി തടയണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →