ലണ്ടന്‍: വ്യാപാരതന്ത്രങ്ങളെക്കുറിച്ചു ആമസോണ്‍ കമ്പനി സ്ഥാപകന്‍ ജെഫ് ബസോസും ഉദ്യോഗസ്ഥരും യു.എസ്. കോണ്‍ഗ്രസിനെ തെറ്റിദ്ധരിപ്പിക്കുകയോ കള്ളം പറയുകയോ ചെയ്തതായി യു.എസ്. പ്രതിനിധി സഭയുടെ അഞ്ചംഗ ജുഡീഷ്യറി സമിതി.ഇന്ത്യയില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനായി കമ്പനി തെരച്ചില്‍ഫലങ്ങളില്‍ ക്രമക്കേടു നടത്തിയെന്നും ഡേറ്റ ദുരുപയോഗംചെയ്തെന്നും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കമ്പനിയുടെ വ്യാപാരരീതികളെക്കുറിച്ച് ആമസോണ്‍ മുന്‍ സി.ഇ.ഒ: ജെഫ് ബസോസും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും യു.എസ്. കോണ്‍ഗ്രസിനു നല്‍കിയ സത്യവാങ്മൂലത്തിനു വിരുദ്ധമാണിതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ക്രിമിനല്‍ അന്വേഷണത്തിനായി വിഷയം നീതിന്യായ വകുപ്പിനു വിടുന്നതു പരിഗണനയിലാണെന്നും ആമസോണ്‍ സി.ഇ.ഒ. ആന്‍ഡി ജാസിക്ക് അയച്ച കത്തില്‍ അന്വേഷണ സമിതി വ്യക്തമാക്കി.എന്നാല്‍, കമ്പനിയും ഉദ്യോഗസ്ഥരും സമിതിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ആമസോണ്‍ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.