അഫ്ഗാനിലെ യു.എസ് നയതന്ത്രപ്രതിനിധി സ്ഥാനമൊഴിഞ്ഞു

വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിലെ അമേരിക്കയുടെ പ്രതിനിധി സാല്‍മെ ഖാലില്‍സാദ് സ്ഥാനമൊഴിഞ്ഞു. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് ഖാലില്‍സാദ് പദവിയൊഴിയുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങി രണ്ട് മാസമാകുന്ന ഘട്ടത്തിലാണ് അമേരിക്കന്‍ പ്രതിനിധിയുടെ രാജി. അഫ്ഗാന്‍ സര്‍ക്കാരിന്റെ പതനവും താലിബാന്‍ അധികാരം കൈക്കലാക്കിയതും ഖാലില്‍സാദിന് മേല്‍ വലിയ സമ്മര്‍ദം സൃഷ്ടിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →